ഫേസ്ബുക്ക് ചതികളെക്കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടും വീണ്ടും വീണ്ടും അത്തരം വാർത്തകളാണ് ദിനംപ്രതി വരുന്നത്. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്തു നിന്നാണ് ഇത്തരമൊരു ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്. കന്യാകുളങ്ങര ഷാജി മൻസിലിൽ നിന്നും കൊച്ചാലുംമൂട് സാഹിൻ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന എ അൻസാറിനെ(30)യാണ് ഇന്നലെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ ഡ്രൈവറായ അൻസാർ ഫേസ്ബുക്കിലൂടെയാണ് വിവാഹിതയായ നാല്പത്തി അഞ്ചുകാരിയെ പരിചയപ്പെടുന്നത്.
ഫേസ്ബുക്ക് സൗഹൃദം പിന്നീട് അന്ധമായ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പണവും ലക്ഷങ്ങളുടെ സ്വർണവും കൈക്കലാക്കിയതിന് പിന്നാലെ ഭർത്താവിന് ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ അയച്ചുകൊടുക്കുമെന്ന് അൻസാർ ഭീഷണി തുടങ്ങിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. ഇതിനെല്ലാം പുറമെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഇയാൾ ഭീഷണിപ്പെടുത്തി യുവതിയെക്കൊണ്ട് വായ്പയെടുപ്പിക്കുകയും ചെയ്തിരുന്നു. ഈ പണം ഉപയോഗിച്ച് അന്‍സാര്‍ 12 ലക്ഷത്തിൻ്റെ കാറും വാങ്ങിയതായും യുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ സ്വകാര്യസ്ഥാപനം നടത്തുകയാണ് 45കാരി. മൂന്നുവർഷം മുമ്പാണ് അൻസാറിനെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെത്തി യുവതിയുമായി നേരിട്ട് കണ്ട് പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സൗഹൃദം പ്രണയമായി വളർന്നതോടെ പ്രതി വീട്ടമ്മയെ ലെെംഗികമായി ചൂഷണം ചെയ്യാനാരംഭിച്ചു. പിന്നീട് യുവതിയെ പ്രണയം നടിച്ച് വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
ഹോട്ടലുകളിൽ വച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ അൻസാർ തൻ്റെ മൊബെെലിൽ പകർത്തിയിരുന്നു. തനിക്കു കാണാൻ വേണ്ടി മാത്രമാണെന്നും ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്നും പറഞ്ഞാണ് ഈ ചിത്രങ്ങൾ ചിത്രീകരിച്ചത്. ഈ ചിത്രങ്ങൾ കാട്ടിയായിരുന്നു പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയത്. ഭീഷണിയുണ്ടായിരുന്നതിനാൽ പ്രതി വിളിക്കുന്ന സമയങ്ങളിലൊക്കെ വീട്ടമ്മക്ക് പോകേണ്ടി വന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതിയുടെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് വീട്ടമ്മ പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന് യുവതി വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി. അതേസമയം വീട്ടമ്മയുടെ ഭർത്താവ് ഈ വിവരം അറിഞ്ഞതോടെ യുവതിയുമായി അകൽച്ചയിലാണെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments