Latest NewsNewsIndia

വിക്രം കോത്താരി അറസ്റ്റിൽ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു.റോട്ടോമാക് പേന കമ്പനിയുടെ ഉടമ വിക്രം കോത്താരി വിവിധ സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്നും 800 ഓളം കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയിരുന്നു.

അഞ്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ് വികാരം കോത്താരി ലോണ്‍ എടുത്ത്. അലഹബാദ്‌ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ കോത്താരിയ്ക്ക് വായ്പ നല്‍കാന്‍ വേണ്ടി അവരുടെ വ്യവസ്ഥകളില്‍ വിട്ടുവീഴ്ച ചെയ്തതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 485 കോടി രൂപയും അലഹബാദ്‌ ബാങ്കില്‍ നിന്നും 352 കോടി രൂപയും കോത്താരി ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോത്താരി പലിശയോ മുതലോ തിരിച്ചടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button