റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപതിലധികം നക്സലുകളെ വധിച്ചു. സുക്മയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ 20 മാവോയിസ്റ്റുകളെ വധിച്ചുവെന്ന് മാവോയിസ്റ്റ് വിരുദ്ധ സേന തലവൻ ഡി എം അവസ്തി പറഞ്ഞു. അഞ്ച് മണിക്കൂറോളം നടന്ന ശക്തമായ ഏറ്റുമുട്ടലിലാണ് നക്സലുകളെ വധിച്ചതെന്ന് അവാസ്തി വ്യക്തമാക്കി. മാവോയിസ്റ്റ് വെടിവെപ്പിൽ 2 സുരക്ഷാ ഉദ്യോസ്ഥരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിരുന്നു.
ആറ് സുരക്ഷാ സേനാംഗങ്ങൾ ഗുരുതര പരിക്കുകളോടെ റായ്പൂരില്‍ ചികിത്സയിലാണ്. റോഡ് നിര്‍മ്മാണത്തിന് സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഭേജിയില്‍ ആക്രമണമുണ്ടായത്. തുടർച്ചയായി 5 മണിക്കൂർ മാവോയിസ്റ്റുകൾ വെടിയുതിർത്തുവെന്നും അവസ്തി പറഞ്ഞു. ബെജി പൊലീസ് സ്റ്റേഷന് കീഴിലെ എലാര്‍മഗ്ദു ഗ്രാമത്തിലാണ് 202 ബറ്റാലിയന്‍ കോബ്ര കമാന്‍ഡോകളും നക്സല്‍ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.
Post Your Comments