ആലപ്പുഴ: സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. ഇന്നലെ രാത്രിയുണ്ടായ കെ.എസ്.യു- സി.പി.എം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെ.എസ്.യു സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രവർത്തകർ വെള്ളക്കിണർ ജംഗ്ഷനിലെ സി.പി.എം കൊടിതോരണങ്ങൾ നശിപ്പിച്ചെന്നാരോപിച്ച് ഉന്തിലും തള്ളിലും തുടങ്ങിയ സംഘർഷം വ്യപകമാകുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇന്ന് ഉച്ചവരെ ആലപ്പുഴയിൽ ഹർത്താൽ ആചരിക്കുകയാണ്.
Post Your Comments