COVID 19Latest NewsNewsInternational

146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങൾ സൃഷ്‌ടിച്ച കോവിഡ് 19

രോഗനിർണയ പ്രവർത്തനങ്ങളും കോവിഡ് -19 രോഗികളുടെ ചികിത്സയും മൂലം രാജ്യത്ത് പ്രതിദിനം 146 ടൺ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ഉപരിസഭയിലെ ചോദ്യത്തിന് മറുപടിയായി പരിസ്ഥിതി മന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, രോഗനിർണയം മൂലം രാജ്യത്ത് പ്രതിദിനം ഏകദേശം 146 ടൺ ബിഎംഡബ്ല്യു വർദ്ധിക്കുന്നു എന്നാണ്

Also Read:ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി ; ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചെന്ന് കെ.സുധാകരന്‍

സിപിസിബിയുടെ കണക്കനുസരിച്ച് 2019 ൽ രാജ്യത്ത് പ്രതിദിനം 616 ടൺ ബയോ മെഡിക്കൽ വേസ്റ്റ് (ബിഎംഡബ്ല്യു) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കോവിഡ് -19 മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതമായി പുറന്തള്ളുന്നത് ഉറപ്പാക്കുന്നതിന്, സംസ്കരണ സമയത്ത് ഉൽ‌പാദിപ്പിക്കുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി സി‌പി‌സി‌ബി പ്രത്യേക മാർഗനിർദേശങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button