
ന്യൂഡല്‍ഹി: കൂടുതൽ പേര് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ കുടുങ്ങാൻ സാധ്യത. അറസ്റ്റിലായവരെ കൂടാതെ മറ്റു പിഎന്‍ബി ഉദ്യോഗസ്ഥരിലേക്കും നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടേയും അടുപ്പക്കാരിലേക്കുമാണ് അന്വേഷണം നീളുന്നത്. അതിനിടെ, മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും നീരവിനെ പിടികൂടാന്‍ സിബിഐ സന്ദേശം കൈമാറി. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് രാജ്യത്താകെ 49 ഇടങ്ങളില്‍ തുടരുകയാണ്.
read also: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: പ്രധാനമന്ത്രിയ്ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി
പിഎന്‍ബി തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ രണ്ടുതവണയായി ആകെ 20 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ ഏതാനും ചിലരുടെയും, നീരവ് മോദിയുടെയും, മെഹുല്‍ ചോക്‌സിയുടെയും അടുപ്പക്കാരില്‍ ചിലരുടെയും അറസ്റ്റ് ഉടനുണ്ടായേക്കും. ബാങ്ക് ജീവനക്കാരായ മറ്റ് ഏഴുപേരെ കൂടി സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായാണ് വിവരം.
Post Your Comments