Latest NewsArticleNewsIndia

ഗുണ്ടകളെ നിലയ്ക്ക് നിർത്താം ചങ്കൂറ്റമുള്ള ഒരു ഭരണാധികാരി വിചാരിച്ചാൽ ; യോഗി ആദിത്യനാഥിന്റെ ധീരമായ നിലപാടുകൾ ഗുണ്ടകളെ അടിയറവ് പറയിപ്പിക്കുന്നതിങ്ങനെ

ഇരുപത്തിരണ്ട് കോടിയിലേറെ വരുന്ന ഉത്തര്‍ പ്രദേശ് ജനതയെ വികസനത്തില്‍ മുന്നിലെത്തിക്കണം, അഴിമതി തുടച്ചു നീക്കണം, ഗുണ്ടാ രാജ് അവസാനിപ്പിക്കണം തുടങ്ങിയ ലക്ഷ്യത്തോടെ അധികാരമേറ്റ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തിനായി ചെയ്ത പ്രവർത്തികളൊന്നും വിസ്മരിക്കാനാകുന്നതല്ല.

സ്ത്രീ പീഡനവും മോഷണവും ഗുണ്ടാ ആക്രമണവുമായിരുന്നു ഉത്തര്‍പ്രദേശിനെ പലപ്പോഴും വാര്‍ത്തകളില്‍ നിറച്ചത്. ഇതില്‍ നിന്ന് സംസ്ഥാനത്തെ മുക്തമാക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. മുഖ്യമന്ത്രിയായ ശേഷം യോഗി അതിന് വേണ്ടി ചില തീരുമാനങ്ങളും എടുത്തു.

ഗുണ്ടകളെ ഇല്ലാതാക്കാൻ പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യം സർക്കാർ നല്‍കിയതോടെ, സംസ്ഥാനത്തെ ഗുണ്ടാരാജ് പതിയെ അവസാനിക്കുകയായിരുന്നു. പോലീസിന്റെ തോക്കിനിരയാകുമെന്ന് ഭയന്ന ഗുണ്ടകള്‍, തെറ്റ് ആവർത്തിക്കില്ലെന്നും ക്ഷമ ചോദിച്ചും പ്ലക്കാര്‍ഡുമായി രംഗത്തെത്തിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Read also:തോക്കിന്റെ ഭാഷ മാത്രം മനസിലാകുന്ന ആളുകള്‍ക്ക് അതുകൊണ്ട് തന്നെ മറുപടി : യോഗി ആദിത്യനാഥ്‌

അടുത്തിടെ യുപിയിൽ ഉണ്ടായ ഏറ്റുമുട്ടലുകളുടെ കണക്കുകള്‍ പുറത്തുവന്നിരുന്നു .യോഗി അധികാരമേറ്റ ശേഷം പൊലീസും ഗുണ്ടകളും ഏറ്റുമുട്ടിയത് 1240 തവണയാണ്. അതിൽ 40 അക്രമികൾ കൊല്ലപ്പെടുകയും 305 പേർക്ക് പരിക്കേൽക്കുകയും 2956 അക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങളെ തുടർന്ന് പല ഗുണ്ടകളും സംസ്ഥാനം തന്നെ വിട്ടു. ഇവരുടെ 147 കോടിയോളം വിലമതിക്കുന്ന സ്വത്ത് വകകള്‍ സര്‍ക്കാര്‍ കണ്ടു കെട്ടി. യുപിക്ക് പുറത്ത് 142 ക്രിമനലുകള്‍ പോലീസിന് കീഴടങ്ങി. ജാമ്യം കിട്ടിയിട്ടും പോലീസിനെ പേടിച്ച്‌ പുറത്തിറങ്ങാതെ ജയിലില്‍ കഴിയുന്നവരും യുപിയിലുണ്ട്. 26 ക്രിമിനലുകളാണ് ഇങ്ങനെ ജയിലിനുള്ളില്‍ കഴിയുന്നത്.71 പേര്‍ ജാമ്യം റദ്ദാക്കി അഴിക്കുള്ളിലേക്ക് മടങ്ങിയെത്തി. ഗുണ്ടകള്‍ക്ക് ജയിലിന് പുറത്ത് രക്ഷയില്ലാത്ത അവസ്ഥ.ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ യുപിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു.

മുമ്പ് മീററ്റി കൈറാന പട്ടണത്തിലുള്ള രണ്ട് കുറ്റവാളികളാണ് ജീവന്‍ രക്ഷിക്കാന്‍ പരസ്യമാപ്പപേക്ഷയുമായി രംഗത്തെത്തിയത്.ഈ സംഭവത്തോടെ യുപിയിലെ പോലീസ് ഇടപെടല്‍ ചര്‍ച്ചയായി മാറി.സലിംഅലി,ഇര്‍ഷാദ് അഹമ്മദ് എന്നീ കുറ്റവാളികളാണ് പരസ്യമായി രംഗത്തുവന്നത്. ഇനി താനൊരു കുറ്റകൃത്യത്തിലും പങ്കെടുക്കില്ലെന്നും കഠിനാധാനം ചെയ്ത് ജീവിച്ചുകൊള്ളാമെന്നും സമൂഹത്തിന് ഉറപ്പ് നൽകി.അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും ഇക്കാര്യം പറഞ്ഞ് ഷംലി എസ്.പി അജയ് പൈ ശര്‍മയ്ക്ക് സത്യവാങ്മൂലവും നല്‍കിയിരുന്നു.

ക്രിമിനലുകളെ അവരുടെ കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും ഇരുവരുടെയും പുതിയ തീരുമാനം സ്വാഗതാര്‍ഹമാണെന്നും എസ്. പി അറിയിച്ചു.കഴിഞ്ഞ ആറുമാസത്തിനിടെ, 12 ഓളം ഗുണ്ടകളെ ഷംലിയില്‍മാത്രം പോലീസ് വെടിവെച്ചുകൊന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. യുപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഗുണ്ടകള്‍ക്കെതിരെ സർക്കാർ ഇത്രയധികം ശക്തമാകുന്നത്.അതിന്റെ പ്രതിഫലനമാണിതെന്ന് ഉന്നത പോലീസുകാര്‍ വിലയിരുത്തുന്നു.

യൂ പിയിലെ ക്രമസമാധാനപാലനത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ‘ഗുണ്ടാ രാജ് ഇല്ലാതാക്കും, നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെജീവിക്കാം,അല്ലാത്തവര്‍ക്ക് യു.പി വിട്ടുപോകാ’മെന്നു ഒരിക്കൽ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു ആ വാക്കുകൾ ഓരോ ദിവസവും സത്യമായിക്കൊണ്ടിരിക്കുകയാ ണ് എന്നതിന് തെളിവാണ് ഈ സംഭവങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button