Latest NewsNewsInternational

മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 65 പേര്‍ക്ക് തടവുശിക്ഷ

കയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളായ 65 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചു. 44 പേര്‍ക്ക് പത്ത് വര്‍ഷവും 21 പേര്‍ക്ക് ഒമ്പതു വര്‍ഷവുമാണ് ശിക്ഷ.

ജനകീയ പ്രക്ഷോഭകരെ കൊലപ്പെടുത്തിയതിനും ചാരപ്രവര്‍ത്തനം നടത്തിയതിനും മുര്‍സി ഇപ്പോള്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ദേശ വിരുദ്ധ കലാപങ്ങള്‍, പ്രതിഷേധങ്ങള്‍, അക്രമങ്ങള്‍ എന്നിവ നടത്തിയതിനാണ് ശിക്ഷ.

shortlink

Post Your Comments


Back to top button