ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സിഎന്‍ഐ പള്ളിയില്‍ കെ ആര്‍ നാരായണന്റെ കല്ലറ കണ്ടതില്‍ ഞെട്ടലോടെ ബന്ധുക്കള്‍. ഹിന്ദുമതാചാരപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നും കെ ആര്‍ നാരായണന്റെ പത്‌നി വിവാഹശേഷം ഹിന്ദുമതം സ്വീകരിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രി സീതാലക്ഷ്മി പറഞ്ഞു. സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംശയിക്കുന്നതായി സീതാലക്ഷ്മി പറഞ്ഞു.
കെ ആര്‍ നാരായണന്റെ പത്‌നി ബെര്‍മന്‍ സ്വദേശിയായിരുന്ന മാ ടിന്റ് വിവാഹശേഷം ഹിന്ദുമതം സ്വീകരിക്കുകയും അതിന് ശേഷം ഉഷാ നാരായണന്‍ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. യമുനാനദിക്കരയിലെ സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉഴവൂരില്‍ എത്തിച്ചാണ് വീടിന് സമീപം സ്മൃതിമണ്ഡപം നിര്‍മ്മിച്ചത്. കെ ആര്‍ നാരായണന്റെ ഇഷ്ടപ്രകാരമാണ് കല്ലറ പണിതതെന്ന പള്ളി അധികാരികളുടെ വാദവും ബന്ധുക്കള്‍ നിഷേധിച്ചു. കല്ലറയ്ക്ക് പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും പുറത്തുവരണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
Post Your Comments