കുമളി: 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു ഡ്രൈവര്‍ യാത്രയായി. ഡ്രൈവര്‍ സ്റ്റാന്‍ലി കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടപ്പോൾ അതു കടിച്ചമര്‍ത്തി ബസ് വഴിവക്കിലേയ്ക്ക് അടിപ്പിക്കുകയായിരുന്നു. തുടര്‍ന്നു സ്റ്റിയറിങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവം നടന്നത് സംസ്ഥന അതിര്‍ത്തിയിലെ തേനി തമ്മനംപെട്ടിയിലാണ്.
മരിച്ചത് തേനി കുമളി റൂട്ടി ഓടുന്ന് ജെ സി എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ പെരിയകുളം സ്വദേശി സ്റ്റാനില്‍(34) ആണ്. സംഭവം നടന്നത് ശനിയാഴ്ച രാവിലെ 11.15 ഓടേയായിരുന്നു. സ്റ്റാന്‍ലിക്കു നെഞ്ചുവേദന ശക്തമായത് 30 യാത്രക്കാരുമായി കേരളത്തിലേയ്ക്ക് വരുന്ന വഴി ഗൂഡല്ലൂരിനും ലോവര്‍ ക്യാമ്പിനും ഇടയില്‍ വച്ചായിരുന്നു.
തുടര്‍ന്നു ബസ്‌റോഡിന്റെ വശത്തു വളരെ കഷ്ട്ടപ്പെട്ടു ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ എഞ്ചിന്‍ ഓഫാക്കിയതും കുഴഞ്ഞു വീണു. അല്‍പ്പദൂരം കൂടി വാഹനം സഞ്ചരിച്ചിരുന്നെങ്കില്‍ വളവുകള്‍ ഏറെ നിറഞ്ഞ കുമളി മലമ്പാതയിലേയ്ക്കു ബസ് പ്രവേശിക്കുമായിരുന്നു. ഡ്രൈവറെ യാത്രക്കാരും കണ്ടക്ടറും ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല.
Post Your Comments