അബുദാബി ; യുവതിയെയും മക്കളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ നാട് കടത്താൻ ഉത്തരവിട്ട് അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി. ഒരു മാസത്തെ ജയിൽ ശിക്ഷയും ഇയാൾ അനുഭവിക്കണമെന്നു ഉത്തരവില്‍ പറയുന്നു. അറബ് യുവാവിനെതിരെ നൽകിയ പരാതി പിൻവലിക്കുക,ഇയാളുടെ ഭാര്യയുടെ പേരിൽ എഴുതിയ ബോണ്ട് പേപ്പർ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണിയെന്നും നിന്റെയും മക്കളുടെയും ദേഹത്തുകൂടെ എന്റെ കാർ ഒാടിക്കും. ദയാധനം നൽകുകയും ചെയ്യില്ല’– എന്ന് യുവാവ് പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ആദ്യം മൂന്നു മാസത്തെ ജയിൽ ശിക്ഷയും തുടർന്ന് നാടുകടത്തലുമായിരുന്നു കോടതി നിർദേശിച്ചത്. എന്നാൽ പ്രതി അപ്പീൽ കോടതിയെ സമീപിച്ചതോടെയാണ് ശിക്ഷ ഒരു മാസമായി കുറച്ചത്. അതേസമയം ഉന്നത കോടതിയുടെ ശിക്ഷ കുറച്ച ഉന്നത കോടതി തെറ്റാണെന്ന നിലപാടുമായി പബ്ലിക് പ്രോസിക്യൂഷൻ രംഗത്തെത്തി.
Read also ;വിദേശത്ത് ഹാപ്പി എന്‍ഡിംഗ് മസാജിംഗ് കേന്ദ്രങ്ങളുമായി മലയാളി പെണ്‍കുട്ടിക
Post Your Comments