Latest NewsNewsBusiness

കോഴിയിറച്ചി വില ഇനി അമേരിക്ക തീരുമാനിക്കും : തമിഴ്‌നാട് ലോബിയ്ക്ക് തിരിച്ചടി

കൊച്ചി: ജിഎസ്ടിയുടെ പേരിലും ആഘോഷങ്ങളുടെ പേരിലും ഇറച്ചിക്കോഴിവില കൂട്ടി ഉപയോക്താക്കളെ വട്ടം കറക്കിയിരുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കു വന്‍ തിരിച്ചടി. അമേരിക്കയില്‍ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തടസങ്ങള്‍ മാറിയതാണ് ഇവരെ വലയ്ക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് അമെരിക്കന്‍ കമ്പനികള്‍ നീക്കം തുടങ്ങിയത്. നിലവിലെ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ മൂന്നുമാസത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് കോഴി എത്തും. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 40 ശതമാനം കര്‍ഷകരെ അമേരിക്കയുടെ ഈ കടന്നുവരവ് പ്രതികൂലമായി ബാധിക്കും.

ഈ 40 ശതമാനം വരുന്ന കര്‍ഷകര്‍ 35 ലക്ഷം ടണ്‍ കോഴിയാണു വര്‍ഷം ഉത്പാദിപ്പിക്കുന്നത്. പക്ഷിപ്പനി പരക്കുമെന്ന പേരില്‍ ഇറക്കുമതി എതിര്‍ത്തിരുന്ന ഇന്ത്യയുടെ നടപടി ലോക വാണിജ്യ സംഘടനയില്‍ അമേരിക്ക ചോദ്യം ചെയ്തിരുന്നു. അതില്‍ അവര്‍ക്ക് അനുകൂലമായി ഇറക്കുമതി നിരോധനം അശാസ്ത്രീയമാണെന്ന് 2015ല്‍ ഡബ്ല്യുടിഒ വിധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടു തവണ ഇന്ത്യ ഇറക്കുമതി നിയമങ്ങള്‍ ഭേദഗതി ചെയ്തു. വീണ്ടും നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുന്നത്.

നിയമം അനുകൂലമാവുന്നതോടെ ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ കര്‍ഷകരെയാണ് ഇതു കൂടുതലായി ബാധിക്കുക. ഇന്ത്യയിലെ വന്‍കിട വിപണി പൂര്‍ണമായും ഈ കമ്പനികള്‍ക്ക് നഷ്ടമാവും. കോഴിക്കാലാവും ആദ്യം വിപണിയിലേക്ക് എത്തുക. വന്‍ തോതില്‍ സംസ്‌കരിച്ച ഉത്പന്നങ്ങള്‍ എത്തുന്നതോടെ ഹോട്ടലുകള്‍, ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റുകള്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റിലെ വമ്പന്‍മാര്‍ കൈയടക്കിയിരിക്കുന്ന വിപണിയാണു പോവുക. വന്‍ തോതില്‍ ചരക്കെടുക്കുന്ന ആഗോള കമ്പനികള്‍ക്ക് കുറഞ്ഞവിലയില്‍ അമെരിക്കന്‍ കമ്പനികള്‍ തങ്ങളുടെ ഉത്പ്പന്നം നല്‍കുന്ന അവസ്ഥയാകും. അതിനാല്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചില ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button