കണ്ണൂർ: കൊടി സുനിയും പി.കെ. രജീഷ്, അനൂപ് എന്നിവരടക്കം 19 കൊലക്കേസ് പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ കണ്ണൂരിൽ എത്തിയ പ്രതികൾ മറ്റൊരു സംഘര്ഷമുണ്ടാക്കിയതായി ചില സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജനുവരി 25-നാണ് ഇവര്‍ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് കൊടി സുനി അടക്കം മൂന്നുപേര്‍ക്കും അവധി അനുവദിച്ചത്.
എന്നാൽ ഇവർ കണ്ണൂരിൽ എത്തിയതായാണ് വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ സന്ദേശങ്ങൾ വ്യാജമാണോ എന്നറിയില്ല.അട്ടക്കുളങ്ങര സബ് ജയിലിലിനുമുന്നില്‍ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കരാട്ടെ ഫറൂക്ക് അടക്കമുള്ളവര്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജയില്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് പരോള്‍ അനുവദിച്ചത്.
എന്നാൽ ജയിലിൽ സ്ഥിരം പ്രശ്നക്കാരായ ഇവരെ പുറത്ത് വിട്ടതിൽ ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതായാണ് ആരോപണം. മുൻപ് ഇവർക്ക് സുഖ ചികിത്സ നൽകിയതും വിവാദമായിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ടി പി കേസ് പ്രതികൾ പരോളിൽ ഉള്ളപ്പോൾ ആണ് ശുഹൈബിന്റെ കൊലപ്പെടുത്തിയത് എന്നും കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്നുമാണ്.
Post Your Comments