മഹാദേവ്പൂര്‍•അരുണാചല്‍ പ്രദേശില്‍ നംസായി ജില്ലയിലെ ലെകാങ് നിയോജക മണ്ഡലത്തില്‍ പുരുഷന്മാരും സ്ത്രീകളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ നടന്ന കോണ്‍ഗ്രസ് റാലിയില്‍ വച്ചാണ് ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അരുണാചല്‍ പ്രദേശിന്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നാണ് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ തകം സന്‍ജോയ് ഇതിനെ വിശേഷിപ്പിച്ചത്.
‘പരിമിതമായ ഭൂമിയും വലിയ ജനസംഖ്യയുള്ള ലകാങ്ങിന്റെ വികനസത്തിനുവേണ്ടി ഒരുമിച്ചു നില്‍ക്കണമെന്ന ആഹ്വാനമാണിത്. ബി.ജെ.പി വിട്ടവരില്‍ ഭൂരിപക്ഷവും യുവജങ്ങളാണ്. കഠിനാധ്വാനികളും ഊര്‍ജ്ജസ്വലരുമാണിവര്‍. പ്രാദേശിക നേതാവിനെ പലതവണ തെരഞ്ഞെപ്പെട്ടിട്ടും അദ്ദേഹത്തിനു ലഭിച്ച വോട്ടുകള്‍ക്ക് ഒട്ടും വിലകല്‍പ്പിച്ചില്ല. അതാണ് ഈ ഭയാനകമായ ജീവിത സാഹചര്യത്തിലേക്ക് നയിച്ചതെന്നും ’ അദ്ദേഹം പറഞ്ഞു.
You may also like:കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബി.ജെ.പിയിലേക്ക്
കോണ്‍ഗ്രസ് പാര്‍ട്ടി നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. നിങ്ങള്‍ തയ്യാറാണോ? എന്ന ചോദ്യത്തിന് ഹോയ്, ഹോയ്, ഹോയ് (അതെ, അതെ, അതെ) എന്നായിരുന്നു ജനക്കൂട്ടത്തിന്റെ ഉത്തരം.
സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രദ്ധയൂന്നുന്നതെന്നു പറഞ്ഞ അദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമൂഹത്തെ ഐക്യപ്പെടുത്തുകയും ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ടുകൊണ്ട് അഹിംസയില്‍ അടിയുടര്‍ച്ച സമരത്തിന് തയ്യാറെടുക്കുകയാണെന്നും പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറുമാസം വേണ്ടി വരുമ്പോള്‍ ആര്‍.എസ്.എസിന് മൂന്ന് ദിവസം മതിയെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അരുണാചല്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭഗവതിന്റെ കോളം കത്തിക്കുകയും ഭഗവത് വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
Post Your Comments