മുസഫര്‍പുര്‍: ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം.നാരായണ്‍പുര്‍ ആനന്ദ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് സുഹൃത്തിനൊപ്പം എത്തിയ സികന്ദര്‍പുര്‍ സ്വദേശിയായ രോഹന് കുമാര്‍(22)ആണ് മരിച്ചത്. സ്റ്റേഷനറി ഗുഡ്സ് ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 30,000 വോള്‍ട്ടുള്ള ഹൈ ടെന്‍ഷന്‍ വൈദ്യത ലൈനില്‍ തട്ടി ഷോക്കേറ്റ് രോഹൻ തൽക്ഷണം മരിക്കുകയായിരുന്നു. അതി ശക്തമായ ഷോക്കേറ്റ് രോഹൻ വീഴുന്നത് കണ്ടെന്നും ശരീരം പൂര്‍ണ്ണമായും കരിഞ്ഞ നിലയിലായിരുന്നെന്നും ചില ദൃസാക്ഷികൾ പറയുന്നു.സംഭവത്തിന് ശേഷം കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കാണ്മാനില്ല.
Read also ;പിന്നില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവനെ മന്ത്രി തല്ലി
Post Your Comments