അവരെ താലോലിക്കൂ, മടിക്കാതെ അവര്‍ക്ക് മുലപ്പാല്‍ നല്‍കൂ. കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ അമ്മമാര്‍ക്ക് മാര്‍പാപ്പ നല്‍കിയ ഉപദേശമാണിത്. വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലില്‍ വച്ച് കഴിഞ്ഞ ദിവസം പോപ്പ് ഫ്രാന്‍സിസാണ് ഇത്തരത്തില്‍ ഉപദേശം നല്‍കിയത്.
34 കുരുന്നുകളെയുമായി അവരുടെ മാതാപിതാക്കള്‍ പോപ്പിനെ കൊണ്ട് മാമോതീസ മുക്കിക്കാന്‍ എത്തിയിരുന്നു. ഈ സമയമായിരുന്നു കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ പോപ്പ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. കുര്‍ബാന നീണ്ടപ്പോള്‍ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്നും അവര്‍ക്ക് മടിക്കാതെ മുലകൊടുക്കാനും പോപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.
18 പെണ്‍കുട്ടികളെയും 16 ആണ്‍കുട്ടികളെയുമാണ് പോപ്പ് അന്ന് മാമോദീസ മുക്കിയത്. ചടങ്ങ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇതില്‍ രണ്ട് ജോഡി ഇരട്ടകളും ഉള്‍പ്പെട്ടിരുന്നു. കുഞ്ഞുങ്ങളില്‍ ചിലര്‍ അതിനിടെ വിശന്ന് കരയാന്‍ തുടങ്ങിയപ്പോഴായിരുന്നു അവര്‍ക്ക് മുല കൊടുക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചത്. പള്ളിയിലാണെന്ന് കരുതി മുലയൂട്ടാന്‍ മടിക്കേണ്ടെന്നും കുരുന്നുകളെ പട്ടിണിക്കിടരുതെന്നുമായിരുന്നു പോപ്പിന്റെ നിര്‍ദ്ദേശം. മുലയൂട്ടലെന്നത് സ്നേഹത്തിന്റെ ഭാഷയാണെന്നായിരുന്നു പോപ്പ് അഭിപ്രായപ്പെട്ടു.
Post Your Comments