Latest NewsKeralaNews

പൊലീസില്‍ വീണ്ടും ആത്മഹത്യ

തിരുവനന്തപുരം: ഗ്രേഡ് എസ്ഐയെ ക്വാര്‍ട്ടേഴ്സസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം നടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയത് സിറ്റി എആര്‍ ക്യാമ്പിലെ ബാന്‍ഡ് വിഭാഗത്തിലെ ക്രിസ്റ്റഫര്‍ ജോയി(55)യെയാണ്.

പാളയത്തെ ഒ വിഭാഗം ക്വാര്‍ട്ടേഴ്സ് മുറിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ശനിയാഴ്ച്ച വൈകുന്നേരമാണ് . മരണ കാരണം വ്യക്തമല്ല. പാളയത്തെ ക്വാര്‍ട്ടേഴ്സിൽ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സംഘം എത്തിയിട്ടുണ്ട്. മൃതദേഹം അല്‍പ സമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും.

read also: പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ബന്ധുക്കള്‍ നിയമപോരാട്ടത്തിലേക്ക് : ആത്മഹത്യകുറിപ്പില്‍ മേല്‍ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍

ഇദ്ദേഹം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്ന മൂന്നാമത്തെ പോലീസുകാരനാണ്. അടുത്തിടെ ആത്മഹത്യ ചെയ്ത എറണാംകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്.ഐ. ടി. ഗോപകുമാറിന്റെ ആത്മഹത്യകുറിപ്പില്‍ പറഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ സമര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button