ബഹേരി: കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി പൊതുജനമധ്യത്തില്‍ വച്ച് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിഹാസിക്കുകയും അഴിമതിക്കാരാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബഹേരിയിലാണ്. ഉദ്യോഗസ്ഥനെതിരെ ചില നാട്ടുകാര്‍ മന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് അഴിമതിക്കാരനാണെന്ന ആക്ഷേപം ഉന്നയിച്ചത്.
read also: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രചോദനം: സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് മനേക ഗാന്ധി
ഇത് ഏറ്റുപിടിച്ച മന്ത്രി പൊതുമധ്യത്തില്‍ ഉദ്യോഗസ്ഥനെ നിര്‍ത്തി അഴിമതിക്കാരനെന്ന് വിളിക്കുകയും അദേഹത്തിന്റെ അമിതവണ്ണത്തെ കളിയാക്കി സംസാരിക്കുകയും ചെയ്തത്. ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്.
Post Your Comments