MusicMovie SongsEntertainment

ഗായിക അഭിരാമി തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നു

ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെ നജീം അർഷദിന്റെയൊപ്പം “തൊട്ടു തൊട്ടു.. ” എന്ന ഗാനം, വിദ്യാസാഗറിന്റെ ഈണത്തിൽ പാടി സിനിമയിലെത്തിയ ഗായികയാണ് അഭിരാമി അജയ് .നാലാം വയസ്സുമുതൽ കണ്ണൂർ ശ്രീ രഘുനാഥിന്റെ കീഴിൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ അഭിരാമി ആം വയസ്സിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു തുടങ്ങി. ശ്രീമതി സുശീല , തൃശൂർ അനിൽ കുമാർ എന്നിവരുടെ ശിക്ഷണത്തിൽ സംഗീത വിദ്യാഭ്യാസം തുടർന്ന അഭിരാമി 2010 -ലെ ദുബായ് ആർട്ട് ലൗവേഴ്സ് കലോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടതിനു പുറമെ ഏഷ്യാനെറ്റിന്റെ റേഡിയോ മ്യൂസിക് ഡ്രൈവിന്റെ വിജയിയുമായിരുന്നു. സംഗീതത്തിൽ അസാമാന്യ പാടവം കാണിക്കുന്ന അഭിരാമി, കെ എസ് ചിത്ര, ശ്രീ ശങ്കരൻ നമ്പൂതിരി , എം ജി ശ്രീകുമാർ, ബിജു നാരായണൻ തുടങ്ങിയ മികച്ച ഗായകരുടെ കൂടെ ധാരാളം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.’ അയാളും ഞാനും തമ്മിൽ’ എന്ന ചിത്രത്തിലെ “അഴലിന്റെ ആഴങ്ങളിൽ” അഭിരാമിയുടെ പ്രശസ്തമായ മറ്റൊരു ഗാനമാണ്.അഭിരാമിയുടെ അഭിമുഖം കാണാം.

shortlink

Post Your Comments


Back to top button