
ഷാർജ: ഷാർജയിലെ അല്‍ ദയിദ് നഗരത്തിൽ രണ്ടു വയസ്സുള്ള പെൺകുഞ്ഞ് കാല്‍വഴുതി ബക്കറ്റിലെ വെള്ളത്തില്‍വീണ് ശ്വാസംമുട്ടി മരിച്ചു. മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്ന് അല്‍ ദയിദ് പോലീസ് പറഞ്ഞു.
ബംഗ്ലാദേശി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments