Videos

സ്വന്തം ജീവൻ പണയം വെച്ച് അനുജനെ രക്ഷിക്കുന്ന എട്ടുവയസുകാരി ; ഞെട്ടിക്കുന്ന വീഡിയോ കാണാം

ബംഗളുരു: വിരണ്ടോടിയ പശുവിനു മുന്നിൽ ജീവൻ പണയം വെച്ച് കുഞ്ഞനുജനെ രക്ഷിക്കുന്ന എട്ടു വയസുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. കര്‍ണാടക സ്വദേശിയായ ആരതി എന്ന എട്ട് വയസുകാരിയാണ് നാല് വയസുകാരനായ സഹോദരനെ കുത്താൻ വന്ന പശുവിനു മുന്നിൽ നിന്നും അതി സാഹസികമായി രക്ഷപ്പെടുത്തുന്നത്.

സഹോദരനെ സൈക്കിള്‍ ചവിട്ടാന്‍ ആരതി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിരണ്ടോടി വന്ന പശു ഇവരുടെ അടുത്തേക്ക് എത്തി. ശേഷം കുഞ്ഞിനെ കുത്താന്‍ ശ്രമിച്ചു. ഈസമയം ആരതി അനുജനെ കൈയിലെടുത്ത പശുവിന് മുന്നില്‍ പുറം തിരിഞ്ഞു നിന്നു. ഇതോടെ പശു പെണ്‍കുട്ടിയെ കൊമ്പ് കൊണ്ട് കുത്താന്‍ ശ്രമിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ട് അടുത്തമുറിയിലുണ്ടായിരുന്ന മുതിര്‍ന്ന ഒരാള്‍ പുറത്ത് വന്ന് പശുവിനെ ഓടിച്ചു വിടുന്നതുമാണ് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പശു ഓടി വരുന്നത് കണ്ടിട്ടും പതറാതെ കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരി കാണിച്ച ആത്മധൈര്യവും സ്നേഹവുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

വീഡിയോ ചുവടെ ;

shortlink

Related Articles

Post Your Comments

Related Articles


Back to top button