തിരുവനന്തപുരം•കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും ഭാര്യയും ഭര്‍ത്താവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ വാര്‍ത്ത വായിച്ച് ഞെട്ടിയത് യുവതിയുടെ യഥാര്‍ത്ഥ ഭര്‍ത്താവാണ്. തിരുവനന്തപുരം സ്വദേശിനിയായ ശരണ്യ അഞ്ചു വയസുകാരിയായ മകളെ ഉപേക്ഷിച്ച് ലോറി ഡ്രൈവറായ കാമുകനൊപ്പം മുങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതാണ് ഇരുവരെയും പിടികൂടാന്‍ സഹായിച്ചത്.
ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഡാന്‍സ് അദ്ധ്യാപകനായ, തിരുവനന്തപുരം ആര്യങ്കോട് സ്വദേശി സന്തോഷ് കുമാറുമായുള്ള ശരണ്യയുടെ പ്രണയവിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഇതിനിടെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ലോറി ഡ്രൈവര്‍ അഭിക്കൊപ്പം പോയത്. താന്‍ അവിവാഹിതയാണെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചതിനു ശേഷമാണ് ഇവര്‍ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കാമുകനൊപ്പം കടന്നുകളയുകയായിരുന്നു.
You may also like: വാപുതിയതുറ ഒളിച്ചോട്ടം ; റോസ് മേരിയുടെ കാമുകന് ഒരു ഡസനിലേറെ കാമുകിമാര്‍; കൂട്ടുകാരില്‍ പലരും എയ്ഡ്സ് രോഗികള്‍
സൈബര്‍സെല്ലിന്റേയും യാദൃശ്ചികമായി കണ്ട ഒരു പത്രവാര്‍ത്തയുടേയും സഹായത്തോടെയാണ് ശരണ്യയേയും കാമുകനേയും ആര്യങ്കോട് പൊലീസ് പിടികൂടിയത്.
ഫേസ്ബുക്ക് വഴി തുടങ്ങിയ ശരണ്യയുടെയും അഭിയുടേയും പരിചയം പിന്നീട് വഴിവിട്ട തലത്തിലേക്ക് വളരുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം കടുത്തതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.തുടര്‍ന്ന് ഇക്കഴിഞ്ഞ എട്ടാംതീയതി ഇരുവരും ഒളിച്ചോടി. തിരുവനന്തപുരം സ്വദേശിനിയായ താന്‍ അവിവാഹിതയാണെന്നും അച്ഛനമ്മമാരുടെ ഏക മകളാണെന്നുമാണ് ശരണ്യ അഭിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഒളിച്ചോട്ടം.
താന്‍ വീട്ടുകാരോട് സംസാരിക്കാമെന്ന് അഭി പറഞ്ഞെങ്കിലും സമ്മതിക്കില്ലെന്നും ഒളിച്ചോടാമെന്നും ശരണ്യ പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നും ശരണ്യയെ കൂട്ടികൊണ്ട് പോകാന്‍ അഭി എത്തുകയും ചെയ്തു. ശരണ്യയുടെ നാട്ടിലെത്തിയപ്പോഴാണ് തന്നെ ശരണ്യ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും വിവാഹിതയായ അവര്‍ക്ക് അഞ്ച് വയസ്സുള്ള മകളുണ്ടെന്നും അഭി മനസിലാക്കുന്നത്. ശരണ്യ പറഞ്ഞത് കളവാണെന്നു മനസിലാക്കിയെങ്കിലും തന്നോടൊപ്പം പോരാന്‍ സന്നദ്ധത അറിയിച്ചതിനെത്തുടര്‍ന്ന് അഭി ഇവരെ ഒപ്പം കൂട്ടുകയായിരുന്നു.
വൈകുന്നേരത്തോടെ ഭര്‍ത്താവ് സന്തോഷ് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ കുഞ്ഞു മാത്രമേ ഉള്ളൂവെന്ന് അറിയുന്നത്. അമ്മയെക്കുറിച്ച് തിരക്കിയപ്പോള്‍ അറിയില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ശരണ്യയെ സന്തോഷ് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഒഫായിരുനു . സൈബര്‍ സെല്ലിന്റെ സഹായ്തതോടെ അന്വേഷണം നടത്തിയെങ്കിലും ഫോണ്‍ പാലക്കാട് ടവറിന് കീഴിലാണെന്നല്ലാതെ മറ്റ് വിവരമൊന്നും ലഭിച്ചില്ല. പിന്നീടൊരു ദിവസം യാദൃശ്ചികമായി കണ്ട പത്രവാര്‍ത്തയാണ് ശരണ്യയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞുവെന്നും ഇരുവരും അത്ഭുതകരമായി രക്ഷപെട്ടുമെന്നായിരുന്നു വാര്‍ത്ത.
ആ വാര്‍ത്തയിലെ ഭാര്യയുടെ പേരും ഭര്‍ത്താവിന്റെ പേരും കണ്ട് സംശയം തോന്നിയാണ് പൊലീസ് ആ വഴിക്ക് അന്വേഷിച്ചത്. പിന്നീട് മണ്ണാര്‍കാട് പൊലീസുമായി ബന്ധപ്പെട്ട് ഇരുവരുടേയും ചിത്രം സംഘടിപ്പിച്ചതോടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments