KeralaLatest NewsNews

പുതിയതുറ ഒളിച്ചോട്ടം ; റോസ് മേരിയുടെ കാമുകന് ഒരു ഡസനിലേറെ കാമുകിമാര്‍; കൂട്ടുകാരില്‍ പലരും എയ്ഡ്സ് രോഗികള്‍

തിരുവനന്തപുരം•വിഴിഞ്ഞം പുതിയ തുറയില്‍ 11 മാസം പ്രായമായ കുഞ്ഞിനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ റോസ് മേരിയുടെ കാമുകനെക്കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍. സാജന് റോസ് മേരിയെക്കൂടാതെ ഒരു ഡസനിലേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇയാളുടെ കൂട്ടുകാരില്‍ പലരും എയ്‌ഡ്‌സ്‌ രോഗികള്‍ ആണത്രേ. മാത്രമല്ല, പല ക്രിമിനല്‍ കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് നാട്ടുകാര്‍ പറയുന്നു.

​പുതി​യ​തു​റ പി.​എം. ഹൗ​സി​ൽ റോ​സ്മേ​രി എന്ന 22 കാരി യാണ് കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച് കാ​മു​ക​നാ​യ പു​തി​യ​തു​റ ചെ​ക്കി​ട്ട​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ​ജ​ൻ (27) നൊപ്പം പോയത്. റോസ് മേരിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

​കഴിഞ്ഞ 22 നാണ് പുആ​ശു​പ​ത്രി​യി​ൽ പോ​കു​ന്നു​വെ​ന്ന് അ​റി​യി​ച്ചാ​യി​രു​ന്നു യു​വ​തി കു​ഞ്ഞു​മാ​യി​വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇരുവരും തി​രു​വ​ല്ല​യി​ൽ ഉള്ളതായി കണ്ടെത്തി. പോലീസ് തിരയുന്നതായി മനസിലാക്കിയ ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നു.

കാ​ഞ്ചി​പു​രം, തി​രു​പ്പ​തി ഉ​ൾ​പ്പെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​റി​മാ​റി ത​ങ്ങി പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി. കു​ഞ്ഞി​നെ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി കേ​സ് പി​ൻ​വ​ലി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി.

വീ​ട്ടു​കാ​ർ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സു​കാ​ർ അ​നു​ന​യി​പ്പി​ച്ചു പ​റ​ഞ്ഞ​യ​ച്ചു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ഇ​രു​വ​രും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തി കു​ഞ്ഞി​നെ ഷോ​പ്പി​കോം​പ്ല​ക്സി​ൽ മാ​ലി​ന്യ​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്. ബാ​ല​രാ​മ​പു​ര​ത്ത് എ​ത്തി​യ ശേ​ഷം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച വി​വ​രം വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ച്ചു. രാ​വി​ലെ ആ​റോ​ടെ വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ കു​ഞ്ഞി​നെ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി.

തുടര്‍ന്ന് പോലീസ് കമിതാക്കള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ട​വ​ർ ലൊ​ക്കേ​ഷ​ൻ വ​ഴി ഇ​വ​ർ വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലു​ള്ള​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. ആ​ഴി​മ​ല​യി​ലെ പാ​റ​ക്കെ​ട്ടി​ൽ ഒ​ളി​ച്ചി​രി​ന്ന സ​ജ​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണു കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പൂ​വാ​ർ, കാ​ഞ്ഞി​രം​കു​ളം, വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് സ​ജ​ൻ. കാ​ഞ്ഞി​രം​കു​ള​ത്ത് മാ​ത്രം സാ​ജ​നെ​തി​രെ ആ​റു കേ​സു​ണ്ട്. നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും 22 വ​രെ റി​മാ​ൻ​ഡു ചെ​യ്തു.

റോസ് മേരിയും സാജനും സ്ക്കൂള്‍ പഠനം കാലം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം.ഇതിനിടെ ഇയാള്‍ ഗുണ്ടയായതോടെ ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്ന റോസ്മേരി പ്രവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഭര്‍ത്താവ് മടങ്ങി പോയതോടെ പൂര്‍വ്വ കാമുകനുമായി വീണ്ടും അടുക്കുകയും ചെയ്തു. കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു കുട്ടിയെ ഉപേക്ഷിക്കാന്‍ തയാറായതെന്നു യുവതി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍നിന്നു മടങ്ങിയത്. കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞ് ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് ഉപദേശിച്ചുവെങ്കിലും കാമുകന്‍ മാത്രം മതിയെന്ന നിലപാടിലായിരുന്നു യുവതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button