റിയാദ് : കനത്ത പൊടിക്കാറ്റിനെ തുടർന്ന് സൗദി തലസ്ഥാനമായ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. പൊടിക്കാറ്റിനെത്തുടർന്നു മിക്കയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞിരിക്കുകയാണ്. എന്നാൽ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല.
പൊടിക്കാറ്റുമൂലം ഒരു വിമാനം തിരക്കേറിയ ഹൈവേയിൽ ഇറങ്ങുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നു സൗദി അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി കാലാവസ്ഥാ വകുപ്പിന്റെ നിർദേശപ്രകാരമാണ് സ്കൂളുകളും കോളജുകളും അടച്ചിടാൻ തീരുമാനിച്ചതെന്ന് സൗദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഏതാനും ദിവസത്തേക്കു കൂടി പൊടിക്കാറ്റ് തുടരുമെന്നാണു പ്രവചനം.
Post Your Comments