
മട്ടന്നൂർ: എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദിനെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ശുഹൈബിന്റെ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നും ശുഹൈബിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ താനും കോൺഗ്രസ് പ്രസ്ഥാനവും പങ്കുചേരുന്നതായും രാഹുൽ ഗാന്ധി ശുഹൈബിന്റെ പിതാവിനോട് പറഞ്ഞു.
Also read : ഷുഹൈബ് വധം : ഗുരുതര ആരോപണവുമായി കെ സുധാകരന്
വ്യാഴാഴ്ച വൈകുന്നേരം 6.15ഓടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫോണിലേക്കു വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് രാഹുൽ സംസാരിച്ചത്. എന്ത് ആവശ്യത്തിനും തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏതു കാര്യത്തിനും കോൺഗ്രസ് പ്രസ്ഥാനം കൂടെയുണ്ടാകുമെന്നും ധീരനായ ശുഹൈബിന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് ആവേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Post Your Comments