കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2017 ഫെബ്രുവരി 17നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ക്വട്ടേഷന്‍ ആക്രമണം. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ കാറിനുള്ളില്‍ വെച്ച് ലൈംഗീകമായി ആക്രമിക്കുന്നു. ആക്രമണത്തില്‍ ആദ്യം ഭയന്ന നടി പിന്നീട് സത്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെല്ലാം പിടിയിലായി. രാത്രി എട്ട് മണിയോടെയാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ആക്രമണം നടന്നത്.
പണത്തിന് വേണ്ടിയുള്ള തട്ടികൊണ്ടുപോകലായിരുന്നുവെന്നായിരുന്നു പ്രതികളുടെ മൊഴിയെങ്കിലും പിന്നീട് പ്രതികൾ തന്നെ ദിലീപിന്റെ പങ്കു വെളിപ്പെടുത്തുകയായിരുന്നു.ചലച്ചിത്ര പ്രവര്‍ത്തകര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മഞ്ജുവാര്യരാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആദ്യം തുറന്നടിച്ചത്.എന്നാല്‍ ആദ്യ ഘട്ട അന്വേഷണത്തില്‍ പോലീസ് ദിലീപിന്റെ പങ്ക് അന്വേഷിക്കാതെ മാറ്റിവെച്ചു. എന്നാൽ പ്രതി സുനിൽ കുമാർ ദിലീപിനെഴുതിയ കത്ത് വെളിയിൽ വന്നതോടെ കഥകൾ മാറി.ജൂലൈ 28ന് ദിലീപിനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.
തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.ഓഗസ്റ്റ് 10ന് വൈകിട്ട് ആറ് മണിയോടെ നാടകീയമായി നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.സഹ പ്രവര്‍ത്തകയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍ ഗൂഢാലോചന, ബലാൽസംഗം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു താരത്തിന്റെ അറസ്റ്റ്. പിന്നീട് 85 ദിവസം ആലുവ സബ്ജയിലില്‍.
ഒടുവില്‍ അഞ്ചാം വട്ടം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ദീലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നവംബര്‍ 22ന് പോലീസ് ദിലീപിനെ എട്ടാം പ്രതിയാക്കി അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇനി വിചാരണയാണ്. വിചാരണ തടസ്സപ്പെടുത്താനും കേസ് നീട്ടിക്കൊണ്ടുപോകാനും ദിലീപ് ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്.
Post Your Comments