ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 11 ആണ് നിങ്ങളുടെ ഐഫോണിൽ ഉള്ളതെങ്കിൽ സൂക്ഷിക്കുക. തെലുഗു ഭാഷയിലെ ഒരു ചിഹ്നം/വാക്ക് നിങ്ങളുടെ ഫോണിനെ ചിലപ്പോൾ തകരാറിലാക്കിയേക്കാം. ഐഒഎസ് 11 ഉള്ള ഐഫോണിലോ/ഐപാഡിലോ ചാറ്റ് അല്ലെങ്കിൽ ഇമെയിൽ ആപ്ലിക്കേഷനുകളിൽ ഈ സിംബൽ അടങ്ങുന്ന സന്ദേശം തുറക്കാൻ ശ്രമിക്കുമ്പോൾ ആപ്പ് പെട്ടെന്ന് നിശ്ചലമാകുകയും ഓഫ് ആയ ശേഷം ഓണാകുന്നതായി പ്രമുഖ ടെക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയുന്നു. ഇമെയിൽ ആപ്പ് മാത്രമല്ല വാട്സ് ആപ്പ്,ഫേസ്ബുക് മെസ്സഞ്ചർ തുടങ്ങിയ ആപ്പുകളും തകരാറിലാകുന്നതിന് ഈ
ചിഹ്നം/വാക്ക് കാരണമാകുന്നെന്നു വിദഗ്ദ്ധർ പറയുന്നു.
So this iOS bug is pretty severe. https://t.co/f2BH5hrYXn pic.twitter.com/O5Lb5cPlgd
— Pete Pachal (@petepachal) February 15, 2018
ആപ്പിളിൽ സ്ഥിരമായുള്ള സാൻ ഫ്രാൻസിസ്കോ ഫോണ്ട് ഈ തെലുങ്ക് ചിഹ്നം/വാക്ക് പരിഭാഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആണ് ഫോണ്‍ നിശ്ചലമാകുന്നതെന്ന് അലോഹ ബ്രൗസറിലെ എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടുന്നു. മാക് ഓസ് ഹൈ സിയറ (പതിപ്പ് 10.13),ടിവിഒഎസ്, വാച്ച്ഓഎസ് എന്നിവയുടെ പുതിയ പതിപ്പിലും ഈ പ്രശ്നം പിടികൂടാൻ സാധ്യത ഉള്ളതായും ഇന്റർനെറ്റ് ബ്രൗസറിൽ ഈ തെലുഗു ചിഹ്നം/വാക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും ടെക്ക് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗുരുതരമായ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആപ്പിൾ ആരംഭിച്ചതായാണ് ഒ വിവരം. തെറ്റുകൾ തിരുത്തിയ ഐഒഎസ്, മാക്ഓഎസ്, വാച്ച്ഓഎസ്, ടിഎസ്ഒ തുടങ്ങിയവയുടെ ബീറ്റാ പതിപ്പുകൾ ഉടൻ പ്രതീക്ഷിക്കാം.
Another iOS bug is crashing iPhones and disabling access to iMessage https://t.co/9do0xyz7k4 pic.twitter.com/15Ripq7PP8
— Tom Warren (@tomwarren) February 15, 2018
Read also ;മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കാറില്ല: ആപ്പിള്‍ മേധാവിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
Post Your Comments