ഐപിഎല്ലില്‍ തങ്ങളുടെ ടീമിന്റെ ആദ്യ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്ലും ആരോണ്‍ ഫിഞ്ചും അറിയിച്ചു. ഫിഞ്ചിന്റെ വിവാഹം പ്രമാണിച്ചാണ് താരങ്ങള്‍ എത്തില്ലെന്ന് അറിയിച്ചത്. പങ്കാളിയായ ഗ്രിഫിത്സുമായി ഏപ്രില്‍ ഏഴിനാണ് ഫിഞ്ചിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് ഈ ടീമുകളുടെ മത്സരം.
കിംഗ്സ് ഇലവന് പഞ്ചാബിന്റെ താരമാണ് ഫിഞ്ച്. മാക്സ്വെല് ആകട്ടെ ഡല്‍ഹി ഡേര്‍ഡെവിള്‍സ് താരവും. വിവാഹത്തിന്റെ മാസ്റ്റര്‍ ഒഫ് സെറിമണിയായി മാക്സ്വെല്ലിനെയാണ് ഫിഞ്ച് നിര്‍ത്തിയിരിക്കുന്നത്.
മത്സരത്തിന്റെ ഫിക്സ്ചര്‍ ഇപ്പാഴാണ് കാണുന്നതെന്നും വിവാഹം മാറ്റിവെക്കാന്‍ സാധിക്കില്ലെന്നും ഫിഞ്ച് അറിയിച്ചു. അതേസമയം, ടീമിന്റെ അടുത്ത മത്സരം ഏപ്രില്‍ 13നാണ്. ഈ മത്സരത്തിന് തീര്‍ച്ചയായും ടീമിനൊപ്പം ചേരുമെന്നും ഫിഞ്ച് വ്യക്തമാക്കി.
Post Your Comments