തൃശൂര്‍: അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിന് ആംപ്യൂളുകളുമായി യുവാവ് പിടിയിൽ. കോയമ്പത്തൂർ സ്വദേശിയായ വിജയ്(21)ആണ് പിടിയിലായത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ഡ് എച്ച് വണ്‍ ഇനത്തില്‍പ്പെടുന്ന പെന്റാസോസിന് 5000 രൂപയാണ് ഒരു ഡോസിന് ഈടാക്കുന്നത്. ടാറ്റു വരയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാനായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വില കൂടിയതാണ് ഇത്.
Read Also: യാത്രക്കാർക്ക് ആശ്വസിക്കാം ; ടിക്കറ്റ് റദ്ദാക്കലിന് പുതിയ പദ്ധതിയുമായി റെയിൽവേ
അതേസമയം മെഡിക്കല്‍ ഷോപ്പുകളില്‍ ഈ മയക്കുമരുന്നിന് 250 രൂപ മാത്രമേ വിലയുള്ളൂ. എന്നാൽ ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഇത്തരത്തിലുള്ള മരുന്നുകള്‍ വില്ക്കാന് പാടില്ലെന്ന് ചട്ടമുണ്ട്.
Post Your Comments