വൈക്കം: വിദേശ വനിതയായ 42കാരിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി. വൈക്കം കോടതിയിലാണ് ഫാദര്‍. തോമസ് താന്നിനില്‍ക്കും തടത്തില്‍ കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.തന്‍റെ പണം തട്ടാനുള്ള ശ്രമമാണ് വിദേശ വനിത നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഫാദര്‍. തോമസ് ഇന്നലെ പൊലീസിന് കത്ത് നല്‍കിയിരുന്നു. മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഫാദര്‍. തോമസ് പറയുന്നു.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള ബംഗ്ലദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടുത്തുവെന്നുമാണ് വൈദികനെതിരായ കേസ്. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകിയിരുന്നെന്ന് യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തിയെന്നും സിംബാബ്‌വെ സ്വദേശിയായ യുവാവിനൊപ്പമാണ് വന്നതെന്നും യുവതി പറയുന്നു. തുടർന്ന് വൈദികൻ പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. വിദേശത്തേക്കു തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലിൽ വച്ച് വീണ്ടും കണ്ടതായും സ്വർണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടൽ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞെന്നും മൊഴിയിൽ പറയുന്നു.
read more:ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ടല്ല സമരമെന്ന് ബസ്സുടമകള്‍; സമരത്തിന്റെ കാരണം ഇതാണ്
Post Your Comments