YouthMenLife StyleFood & CookeryHealth & Fitness

ഒന്നും രണ്ടുമല്ല, ഏഴ് കാന്‍സറുകളാണ് മദ്യപാനത്തിലൂടെ നമ്മളെ തേടിയെത്തുന്നത്

മദ്യപിക്കുന്നത് ശരീരത്തിന് ഹാനീകരമായ രാസവസ്തുക്കള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ഇവ ഡിഎന്‍എ, കോശങ്ങള്‍ എന്നിവയെ തകര്‍ക്കുമെന്നും ഗവേഷകര്‍. അര്‍ബുദരോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതിനും മദ്യം കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മദ്യത്തിലുള്ള അസെറ്റാല്‍ഡിഹൈഡ് എന്ന രാസവസ്തുവാണ് അര്‍ബുദ സാധ്യത കൂട്ടുന്നത്. ഏഴ് തരം ക്യാന്‍സറുകള്‍ക്കാണ് സാധ്യത. സ്തനാര്‍ബുദം, വയറിനുള്ളിലെ ക്യാന്‍സര്‍ എന്നിവയുടെ സാധ്യതകളാണ് മദ്യം വര്‍ധിപ്പിക്കുന്നത്.

ഇവയ്ക്ക് പുറമെ തൊണ്ടയിലെ ക്യാന്‍സര്‍, ശ്വാസനാളത്തിലെ ക്യാന്‍സര്‍, അന്നനാളത്തിലെ ക്യാന്‍സര്‍, കരള്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതകളും മദ്യപാനം വര്‍ധിപ്പിക്കും.

 

shortlink

Related Articles

Post Your Comments


Back to top button