KeralaLatest NewsNews

കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌തു

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സബ്രജിസ്ട്രാർ പി വി വിനോദ് കുമാറിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കരിമ്പം സ്വദേശി സജീറില്‍ നിന്നും കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് സംഘമെത്തി വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തത്. സജീറിന്റെ മാതാവിന്റെ പേരിലുള്ള വസ്തുവിന്റെ ദാനാധാര രജിസ്ട്രേഷനായാണ് മൂവായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് ഈ വിവരം സജീര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ അറിയിക്കുകയും വിജിലൻസ് എത്തി വിനോദ് കുമാറിനെ പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button