ഡല്‍ഹി: ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്നു ബാങ്ക് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. ഡല്‍ഹി മധുവിഹാറില്‍ താമസിക്കുന്ന വികാസ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യയും ഭാര്യ വീട്ടുകാരുമാണ് ആത്മഹത്യക്ക് കാരണം എന്ന് വികാസ് കത്തെഴുതി വച്ചിരുന്നു. ഇയാള്‍ ആത്മഹത്യ ചെയ്തതിന്റെ അന്നു ഭാര്യയും ബന്ധുക്കളും ഇയാളെ മര്‍ദ്ദിച്ചിരുന്നു. ഇതിനു മുമ്പും ഇയാള്‍ക്കു മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു വികാസ് പോലീസില്‍ പരാതിപ്പെട്ടുണ്ട്.
ഡല്‍ഹി മാന്ഡവാലി റെയില്‍വേ കോളനിക്കു സമീപം വികാസ് (26) ആണ് ആത്മഹത്യ ചെയ്തത്. ട്രെയിനു തലവച്ചായിരുന്നു ആത്മഹത്യ.മൂന്നു മാസം മുമ്പു വിവാഹിതനായ വികാസിനെ അന്നുമുതല്‍ ഭാര്യയും ബന്ധുക്കളും പല കാര്യങ്ങള്‍ പറഞ്ഞ് അധിക്ഷേപിച്ചിരുന്നു എന്ന് പറയുന്നുപോസ്റ്റ്മോര്ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.
Post Your Comments