Latest NewsNewsIndia

ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

ന്യൂഡല്‍ഹി: ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. തെരഞ്ഞെടുപ്പുക്രമങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു നടപ്പിലാക്കിയിരുന്നില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും ജൂണിനു മുന്‍പുതന്നെ ഇതു നടപ്പിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 7,500 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പുതിയ റജിസ്‌ട്രേഷനോ മാറ്റങ്ങളോ വരുത്തുമ്പോള്‍ അത് എസ്എംഎസ് വഴി ഉദ്യോഗസ്ഥരെ അറിയിക്കും. അതുവഴി പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ സാധിക്കുമെന്നും റാവത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറ്റിയാല്‍ തെരഞ്ഞെടുപ്പ് ഓഫിസോ വോട്ടര്‍ ബൂത്തോ സന്ദര്‍ശിക്കാതെ തന്നെ വിലാസം മാറ്റാനും ഈ ആപ്പ് സഹായിക്കും. ജൂണ്‍ മുതലാണ് ഈ സംവിധാനം നിലവില്‍ വരിക.

ഇലക്ടറല്‍ റോള്‍സ് സര്‍വീസസ് നെറ്റ് (ഇറോനെറ്റ്) എന്ന നിലവിലെ ആപ്ലിക്കേഷനില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ സംവിധാനം ഒരുക്കുന്നത്. 22 സംസ്ഥാനങ്ങളാണ് ആപ്ലിക്കേഷനായി മുന്നോട്ടുവന്നിട്ടുള്ളതെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ചായിരിക്കും വോട്ടര്‍ ഐഡിയില്‍ മാറ്റം വരുത്തേണ്ടത്. ഒരിക്കല്‍ വിലാസം മാറ്റുമ്പോള്‍ മുന്‍പു നല്‍കിയിരിക്കുന്ന വിലാസം ഓട്ടോമാറ്റിക് ആയിട്ട് നീക്കം ചെയ്യപ്പെടും. ഇതെല്ലാം വീട്ടിലിരുന്ന ചെയ്യാമെന്നും റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button