മയാമി: എല്ലാ തയാറെടുപ്പുകൾക്കും ശേഷമാണ് യുഎസിലെ ഫ്ലോറിഡയിൽ സ്കൂളിൽ വെടിവയ്പു നടത്തിയ വിദ്യാർഥി നിക്കോളസ് ക്രൂസ് (19) എത്തിയത്. ഇയാളിൽ നിന്നു തുടരെത്തുടരെ വെടിവയുതിർക്കാവുന്ന എആർ–15 റൈഫിൾ പിടിച്ചെടുത്തു. ഇയാൾ പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിന്റെ ഫയർ അലാം പ്രവർത്തിപ്പിച്ച ശേഷം കാത്തിരിക്കുകയായിരുന്നു. തുടർന്ന് ഫയർ ഡ്രില്ലാണെന്നു കരുതി പുറത്തേക്കിറങ്ങി ഓടിയ വിദ്യാർഥികൾക്കു നേരെ തുടരെ വെടിയുതിർത്തു.
read also: സ്‌കൂളില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
എന്നാൽ മറ്റൊരു ഫയർ ഡ്രിൽ തൊട്ടു മുൻപ് നടന്നിരുന്നതിനാൽ ഇതിനെ ചിലർ ഗൗരവമായെടുക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. 17 പേരാണു വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ വംശജനായ അമേരിക്കൻ വിദ്യാർഥി ഉൾപ്പെടെ പത്തിലേറെ പേർക്കു പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവം നടന്നത് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു.
ക്രൂസിനെ സ്കൂളിൽനിന്നു നേരത്തേ അച്ചടക്ക നടപടികളുടെ ഭാഗമായി പുറത്താക്കിയതാണ്. പുറത്താക്കൽ കാമുകിയുമായുണ്ടായ പ്രശ്നത്തിന്റെ പേരിൽ വഴക്കുണ്ടാക്കിയപ്പോഴായിരുന്നു. പൊലീസ് സമൂഹമാധ്യമങ്ങളിലെ ഇയാളുടെ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. മാധ്യമങ്ങൾ കത്തിയും തോക്കുമെടുത്തുള്ള ക്രൂസിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ പുറത്തുവിട്ടു. അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇയാളുടെ അക്കൗണ്ടുകളിൽ കാണാനാകുകയെന്ന് അന്വേഷണ സംഘം പറഞ്ഞു. വെടിവയ്പിനു തൊട്ടുമുൻപും ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
12 പേർ സ്കൂളിനുള്ളിൽ കയറി ക്രൂസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടു. രണ്ടു പേർ സ്കൂള്‍ കെട്ടിടത്തിനു പുറത്തു നടത്തിയ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. തെരുവിൽ നടത്തിയ വെടിവയ്പിൽ മറ്റൊരാൾ കൊല്ലപ്പെട്ടു. രണ്ടുപേർ ആശുപത്രിയിലെത്തിയ ശേഷമാണു കൊല്ലപ്പെട്ടത്.
Post Your Comments