![](/wp-content/uploads/2017/11/la-me-norcal-shooting-pictures-20171114.jpg)
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്. അഞ്ച് പേര് കൊല്ലപ്പെട്ടു.നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. തെഹാമ കൗണ്ടിയിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് വെടിവയ്പുണ്ടായത്.45 മിനിറ്റോളം നീണ്ടുനിന്ന വെടിവെപ്പിൽ കുറ്റവാളിയടക്കം അഞ്ച് പേര് കൊല്ലപ്പെട്ടു.
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് സ്ഥലത്തെത്തിയ അജ്ഞാതനാണ് വെടിയുതിര്‍ത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വധിച്ചു.കുറ്റവാളി സ്കൂളിലൂടെ ട്രക്ക് ഓടിച്ചു കയറ്റുകയും മതിലുകൾക്കും ക്ലാസ് മുറികൾക്കും നേരെ വെടിയുതിർക്കുകയും ചെയ്തു. അധ്യാപകരും മറ്റ് മുതിർന്നവരും ഡെസ്കുകൾക്കു കീഴിൽ വിദ്യാർത്ഥികളെ ഒളിപ്പിക്കുകയായിരുന്നു.
Post Your Comments