CinemaLatest NewsNewsIndia

ഫിറ്റ്നസ് സെന്ററില്‍ പീഡിപ്പിക്കപ്പെട്ടതായി സീരിയൽ നടി : പരാതിയിൽ കേസെടുത്ത് പോലീസ്

ഫിറ്റ്നസ് സെന്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി. അന്ധേരി വെസ്റ്റിലെ ഫിറ്റ്നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച്‌ നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടി പരാതിയില്‍ പറയുന്നത്. താന്‍ സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന മുംബൈയിലെ അന്ധേരിയില്‍ വെച്ചാണ് വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ പീഡിപ്പിച്ചത് എന്നാണ് മുപ്പത്തിയേഴുകാരിയായ നടി നല്‍കിയ പരാതി.

കൂടാതെ താൻ വഴങ്ങാതിരുന്നപ്പോൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും മോശമായ മെസേജുകൾ അയക്കുകയും ചെയ്തു എന്നാണ് ഇവർ പരാതിയിൽ പറയുന്നത്. .ഇതിനെ തുടര്‍ന്ന് അംബോലി പോലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. ഫിറ്റ്നസ് സെന്ററിലെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പരംജിത് സിങ് ദഹിയ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button