വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തും, 2028ല്‍ മനുഷ്യന്‍ ചൊവ്വയിലെത്തും. പ്രവചനങ്ങള്‍ ചൊരിയുന്ന തിരക്കിലാണു നോവ. ടൈം മെഷീനില്‍ കയറി 2030ല്‍നിന്നു വന്നതാണെന്നാണു നോവയുടെ അവകാശവാദം. ചില സത്യങ്ങള്‍ അറിയിക്കുകയാണു ദൗത്യം. അയാളുടെ കാലത്ത്(2030) ഇലാന റിമേക്കിയാകും അമേരിക്കയെ നയിക്കുക. ആര്‍ജിത ബുദ്ധിയുടെ അക്കാലത്ത് വീട്ടിലിരുന്നാല്‍ മതി. എല്ലാം അവിടെയെത്തിക്കൊള്ളും. ഉത്തര അമേരിക്കയില്‍ താപനില ഉയരും. യൂറോപ്പില്‍ കുറയും. 2030 ല്‍ ടൈം ട്രാവല്‍ വ്യാപകമാകും.
സംശയം ദുരീകരിക്കാന്‍ നടത്തിയ നുണപരിശോധനയിലും വിജയം നോവയ്ക്കൊപ്പംനിന്നു. ഇയാളുടെ വീഡിയോകളാണ് യുടൂബിലെ പുതിയ തരംഗം. സമയയന്ത്രത്തില്‍ കയറി വര്‍ത്തമാനകാലത്തെത്തിയത് ജീവന്‍ പണയപ്പെടുത്തിയാണെന്നാണു നോവയുടെ നിലപാട്. വിവിധതരം ക്യാന്‍സറുകള്‍ക്ക് അക്കാലത്ത് പ്രതിവിധിയുണ്ടാകും. ഇയാള്‍ പറയുന്നത് നുണയാണെന്ന വാദം ഉയര്‍ന്നപ്പോഴാണ് അപെക്സ് ടിവി തല്‍സമയ നുണപരിശോധന ഒരുക്കിയത്. ഇയാളുടെ നാട്, മാതാപിതാക്കള്‍. തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments