സ്‌കോട്ബര്‍ഗ് : ബീച്ചില്‍ സവാരിക്കിറങ്ങുമ്പോള്‍ പാമ്പിനെ കണ്ടാല്‍ എങ്ങനെയുണ്ടാകും? അതും കൊടിയ വിഷപ്പാമ്പായ ബ്ലാക് മാമ്പയെ. പറഞ്ഞു വരുന്നത് ആഫ്രിക്കയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ സ്‌കോട്ബര്‍ഗ് ബീച്ചില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചാണ്. കടല്‍ത്തീരത്ത് ഉല്ലസിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് കടലിനോട് ചേര്‍ന്ന് മണണ്‍ത്തരികളിലൂടെ ഇഴഞ്ഞു നടക്കുന്ന പാമ്പിനെ കണ്ടത്. ഏകദേശം 9 അടിയോളം നീളമുള്ള കറുത്തിരുണ്ട പാമ്പ് ബ്ലാക് മാമ്പയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ക്കു മനസ്സിലായി
ആഫ്രിക്കയിലെ ഏറ്റവും അപകടകാരിയും വിഷമുള്ളതുമായ പാമ്പാണ് ബ്ലാക് മാമ്പ. അവിടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ പാമ്പുപിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. ക്രോക് വേള്‍ഡ് കണ്‍സര്‍വേഷന്‍ സെന്റര്‍ മാനേജരായ മാര്‍ട്ടിന്‍ റോഡ്രിഗോയാണ് പാമ്പിനെ പിടിക്കാനെത്തിയത്. ആദ്യമായാണ് ഒരു ബ്ലാക് മാമ്പയെ കടല്‍ത്തീരത്തു നിന്നും പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൂടു കൂടുതലായതിനാല്‍ തണുക്കാനായായോ വെള്ളം കുടിക്കാനായോ ആകാം പാമ്പ് തീരത്തെത്തിയതെന്നാണ് നിഗമനം.
വളര സാവധാനമാണ് അപകടകാരിയായ പാമ്പിനെ മാര്‍ട്ടിന്‍ പിടിച്ച് പെട്ടിയിലാക്കിയത്. പാമ്പിനെ പിടിച്ചപ്പോള്‍ ഇതിന്റെ വായില്‍ നിന്നും ധാരാളം വെള്ളം പുറത്തു വരുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതാണ് വെള്ളം കുടിക്കാനായി പാമ്പെത്തിയതാണെന്ന നിഗമനത്തിലെത്താന്‍ കാരണം. പിടിച്ച പാമ്പിനെ വിദഗ്ദ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇതിനെ പിന്നീട് സ്വാഭാവിക വാസസ്ഥലത്ത് തുറന്നു വിടാനാണു തീരുമാനം. ചൂടുകാലമായതിനാല്‍ പാമ്പുകള്‍ തണുപ്പു തേടിയിറങ്ങാന്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗരൂഗരായിരിക്കണമെന്നും മാര്‍ട്ടിന്‍ മുന്നറിയിപ്പു നല്‍കി.
സമീപത്തുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് മാര്‍ട്ടിന്‍ ബ്ലാക് മാമ്പയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്രോക് വേള്‍ഡ് കണ്‍സര്‍വേഷന്‍ സെന്റര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ തന്നെ എണ്‍പതിനായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു
Post Your Comments