കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന. ലീഗ്- സി.പി.എം സംഘര്‍ഷത്തെതുടര്‍ന്ന് അറസ്റ്റിലായ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ശ്രമവും നടന്നു. കുറ്റം ചെയ്തെന്ന് പൊലീസ് സംശയിക്കുന്നവര്‍ ഇപ്പോള്‍ ഒളിവിലാണ്.
ഇതിനിടെ മട്ടന്നൂര്‍ എം.എല്‍.എ. ഇ.പി ജയരാജന്‍റെ പേഴ്സണല്‍ സെക്രട്ടറി രതീഷിനെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.കൊലപാതകത്തിന്‍റെ ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ രതീഷിന് അറിയാമെന്നും ഡീൻ അറിയിച്ചു. മട്ടന്നൂര്‍ മേഖലയിലെ രാത്രികാല യോഗങ്ങള്‍ക്ക് രതീഷാണ് നേതൃത്വം നല്‍കിയിരുന്നത്. ഇത്തരം ആക്ഷേപങ്ങൾ ഉണ്ടായിട്ടും രതീഷിനെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്നും ഡീൻ പറഞ്ഞു.
ഷുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി സബ് ജയിലില്‍ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരന്‍ പറഞ്ഞു.
Post Your Comments