സോണര്‍പുര്‍: കൗമാരക്കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രത്താലയിലാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിനിയെ നാലുപേര്‍ ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ജന്‍മദിനാഘോഷത്തിനായി കാമുകന്‍ ക്ഷണിച്ചതനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ബന്ധുക്കള്‍ പുറത്തുപോയപ്പോഴാണ് കാമുകന്‍ പെണ്‍കുട്ടിയെ ക്ഷണിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചശേഷം കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കാമുകന്റെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആക്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു. ബലാത്സംഗത്തിനുശേഷം പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments