
പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനോട് മോശമായി പെരുമാറിയതിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്ക്ക് എതിരെ നടപടി. മാച്ച് ഫീയുടെ 15 ശതമാനം പി്‌ഴയാണ് റബാഡയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. മാത്രമല്ല ഡീമെറിറ്റ് പോയിന്റും റബാഡയ്ക്ക് ഇതിലൂടെ ഉണ്ട്.
വിക്കറ്റെടുത്ത ശേഷം ധവാനുനേരെ കൈവീശി കാട്ടിയ റബാദ മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നുമാണ് ഫീല്‍ഡ് അംപയര്‍മാര്‍ മാച്ച് റഫറിക്ക് നല്‍കിയ റിപ്പോര്‍ട്ട്. പിഴയ്‌ക്കൊപ്പം മോശമായി പെരുമാറുന്ന താരങ്ങള്‍ക്ക് നല്‍കുന്ന ഒരു ഡീമെറിറ്റ് പോയിന്റും റബാദയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അച്ചടക്ക നടപടി പൂര്‍ണമായും അംഗീകരിച്ച റബാഡ നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.
Post Your Comments