കോഴിക്കോട്: അഡാര്‍ ലൗവിലെ ഗാനവും പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാട്ട് കണ്ടവരെല്ലാം, പ്രിയയേയും ഗാനത്തേയും പ്രശംസകള്‍ കൊണ്ട് മൂടുന്നു. സണ്ണി ലിയോണിനേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വരെ കടത്തി വെട്ടിക്കൊണ്ട് പ്രിയയും മാണിക്യമലരായ പൂവിയും കുതിപ്പ് തുടരുന്നു.
ഒറ്റ രാത്രികൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളി പെണ്‍കൊടി ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. എന്നാല്‍ വൈറലായ പാട്ടും പിസി ജോര്‍ജും തമ്മിലെന്താണ് ബന്ധം? പാട്ടിനെക്കുറിച്ചും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും പിസി ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments