കോഴിക്കോട്: മടിശ്ശീലക്കിലുക്കത്തിന് പിറകേ പോകുന്ന കൊട്ടാരം വിദൂഷകരെ പോലെയുള്ള സാംസ്കാരിക നായകരാണ് ഈ നാടിന്റെ ശാപമെന്നും കുമ്മനം രാജ ശേഖരൻ. മടിശീലയുടെ കിലുക്കം നില്‍ക്കുമ്പോള്‍ അവരുടെ സാംസ്കാരിക പ്രവര്‍ത്തനവും പ്രതികരണവും നില്‍ക്കുമെന്നും കുമ്മനം പരിഹസിച്ചു. ഗുജറാത്ത് കലാപ സമയത്ത് ബി.ജെ.പിക്കാര്‍ ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നെന്ന നുണക്കഥ പ്രചരിപ്പിക്കാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചവര്‍ കോഴിക്കോട്ട് സി.പി.എമ്മുകാര്‍ ചവിട്ടിക്കൊന്ന ഗര്‍ഭസ്ഥ ശിശുവിനെ കാണാത്തത് ഉണ്ട ചോറിന് നന്ദിയുള്ളതു കൊണ്ടാണ്.
അവാര്‍ഡുകളും അക്കാദമി അംഗത്വവുമൊക്കെയായി പ്രതിഫലം കിട്ടണമെങ്കില്‍ മുഖ്യ മുതലാളിക്ക് ഇഷ്ടമില്ലാത്തത് കാണാന്‍ പാടില്ല, മിണ്ടാന്‍ പാടില്ല. ഇത് അക്ഷരംപ്രതി പാലിച്ചാണ് കേരളത്തില്‍ സാംസ്കാരിക നായകരെന്ന് പാറയപ്പെടുന്നവരുടെ പ്രവര്‍ത്തനമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുമ്മനം ആരോപിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments