തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് റദ്ദാക്കി ആ തുക കെഎസ്ആര്‍ടിസിക്ക് നല്‍കാൻ നീക്കം. തിരുവനന്തപുരം നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ അലവന്‍സ് റദ്ദാക്കിയാല്‍ 30 ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇത് കെഎസ്ആര്‍ടിസിക്ക് ഗുണകരമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോർപറേഷന്‍ പരിധിയില്‍ തീരുമാനം നടപ്പിലാക്കാനാണ് ആലോചന.
ജീവനക്കാരുടെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് റദ്ദാക്കുന്നതിലൂടെ കിട്ടുന്ന തുക പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗതാഗത സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഇതോടെ വായുമലീനീകരണവും അപകടവും കുറയുകയും ചെയ്യും.
Post Your Comments