ഗുവാഹത്തി: വ്യോമസേന വിമാനം തകർന്നു വീണ്. രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഉച്ചയ്ക്ക് 1.3ഓടെ ജോര്‍ഹത്തിലെ റോറിയ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ മൈക്രോലൈറ്റ് വിമാനം അസമിലെ മജൂലി നദിക്ക് സമീപത്തുള്ള ദോര്ബര് ചപോരിയില്‍ തകര്‍ന്ന് വിംഗ് കമാന്‍ഡര്‍ ജയ്പോള്‍ ജെയിംസ്, കമാന്‍ഡര്‍ ഡി.വാട്സ് എന്നിവരാണ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രതിരോധ, വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടു.
Post Your Comments