മലപ്പുറം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടതിെനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കെ.എസ്.യു നേതാവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു. മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ജസ്ല മാടശ്ശേരിയെയാണ് സസ്‌പെൻഡ് ചെയ്‌തത് . ഷുഹൈബിൻെറ ഓർമകളെ മോശപ്പെടുത്തുന്ന തരത്തിൽ നിരുത്തരവാദ പ്രതികരണം നടത്തിയതിനാണ് ഇവരെ സംഘടന ചുമതലകളിൽനിന്ന് മാറ്റിനിർത്തുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വ്യക്തമാക്കി.
Read Also: ജോൺസൺ മാഷിന്റെ ഭാര്യയുടെ ചികിത്സക്ക് ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി
‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിൻെറതാകുമ്പോൾ, വെട്ടും കൊലയും സാധാരണമാവും, സ്വാഭാവികവും’ എന്നായിരുന്നു ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റ്. നടപടിയെടുക്കണമെന്ന് ചിലർ ആവശ്യമുന്നയിച്ചതോടെ വിശദീകരണവുമായി ജസ്ല രംഗത്തെത്തി. ഷുഹൈബിന്റെ ചലനമറ്റ ശരീരം കണ്ട വേദനയിൽ രാഷ്ട്രീയ പ്രവർത്തനത്തെപ്പോലും കുറെ നേരത്തേക്ക് വെറുത്തുപോയെന്നും പലരും താൻ ഉദ്ദേശിച്ച അർഥത്തിലല്ല പോസ്റ്റ് വായിച്ചതെന്നുമായിരുന്നു ജസ്‌ലയുടെ വിശദീകരണം.
Post Your Comments