കണ്ണൂര്‍: കണ്ണൂര്‍ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് വധഭീഷണി നേരിട്ടിരുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന് ശുഹാബ് തന്നെ വ്യക്തമാക്കുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നു. ആരോ പിന്‍തുടരുന്നുണ്ടെന്നും കൊല്ലപ്പെടുന്നതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്തായി. തന്നെ ആക്രമിക്കാന്‍ കൊലയാളികള്‍ എത്തിയിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും തന്നെ ചിലര്‍ പിന്തുടരുന്നുണ്ട്.
അവര്‍ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ്‌ആപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി.സി.പി.എമ്മുകാരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഷുഹൈബ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ തങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് എത്തിയിട്ടില്ലെന്നു ശുഹൈബിന്റെ പിതാവ് ആരോപിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ് കൂട്ടിച്ചേർത്തു.
തനിക്ക് വധഭീഷണിയുണ്ടെന്ന് നേരത്തെ തന്നെ ഷുഹൈബ് വ്യക്തമായിരുന്നതായും പിതാവ് പറഞ്ഞു.ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശുഹൈബെ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്.ഷുഹൈബ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ തങ്ങളുടെ മൊഴിയെടുക്കാന്‍ പൊലീസ് എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘമാണ് തിങ്കളാഴ്ച രാത്രിയില്‍ തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയെങ്കിലും പൊലീസിന് ഇതുവരെയും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പാര്‍ട്ടിയില്‍ മേധാവിത്വം സ്ഥാപിക്കുന്നതിനു വേണ്ടി സി.പി.എം ജില്ലാ നേതൃത്വം പാര്‍ട്ടിക്കുള്ളിലെ ക്രിമിനലുകളെ ക്വട്ടേഷന്‍ സംഘമായി ഉപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
video courtesy : reporter
Post Your Comments