Latest NewsNewsInternationalgulf

സാമൂഹിക മാധ്യമങ്ങളിൽ വയറലായ വീഡിയോയില്‍ മറുപടിയുമായി സൗദി

സൗദി: ഹൈവേയിൽ വിമാനം ഇറങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വയറലാക്കുകയാണ്. സൗദിയിലാണ് സംഭവം എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിന് മറുപടിയുമായി ഇപ്പോൾ സൗദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ജിദ്ദ മക്ക ഹൈവേയിൽ വിമാനം ഇറങ്ങുന്നതായാണ് വിഡിയോയിൽ പറയുന്നത്. ദൃശ്യങ്ങളിൽ വിമാനം ഹൈവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നതും അതേസമയം മറ്റൊരു വശത്ത് വാഹനങ്ങൾ കടന്നുപോകുന്നതും കാണാം. മണൽക്കാറ്റു വീശുന്നതും അറിയാൻ കഴിയും ദൃശ്യത്തിലെ കാഴ്ച്ച അത്ര തെളിച്ചമുള്ളതല്ല. ഇങ്ങനെ ഒരു സംഭവം നടക്കാൻ യാതോരു സാധ്യതയും ഇല്ലായെന്ന് അധികാരികൾ പറയുന്നു. എന്നാൽ ഈ ദൃശ്യം 2015 സെപ്റ്റംബറിൽ ജിദ്ദാഹ് കിങ്‌സ് അബ്ദുൽലസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പകർത്തിയതാണെന്നും അവർ വിശദീകരിച്ചു.

read more:രാജ്യത്തെ സ്ഫോടന പരമ്പരകളുടെ സൂത്രധാരൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button