Latest NewsNewsIndia

ശിവരാത്രി പൂജയുടെ പ്രസാദം കഴിച്ച 1500ല്‍ അധികം ഭക്തര്‍ ആശുപത്രിയില്‍

ഭോപ്പാല്‍: ശിവരാത്രി പ്രസാദം കഴിച്ച 1500ല്‍ അധികം ഭക്തരെ ശാരീരിക അസ്വാസ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ ബര്‍വാനി ജില്ലയിലെ ഒരു ആശ്രമത്തില്‍ നല്‍കിയ പ്രസാദം കഴിച്ച ഭക്തരെയാണ് വയറുവേദനെയും ഛര്‍ദിലിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജില്ല ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശു പത്രികളിലുമായാണ് ഭക്തരെ പ്രവേശിപ്പിച്ചത്.

പ്രസാദം കഴിച്ച് ദേഹാസ്വാസ്യം അനുഭവപ്പെട്ടവരെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button